Wednesday, May 28, 2008

കല്പന

ഭാവനയാകും ചിറകുകള്‍‍ വീശി ഞാന്‍

പാറിപ്പറക്കുന്നു ഗഗനവീഥിയില്‍

സുന്ദരസ്വപ്നമാം സ്യന്ദനമേറി ഞാന്‍

സങ്കല്‍പ‍വാനത്തിലൊഴുകുന്നു മന്ദമായ്

ഹര്‍ഷപുളകിതമാകുന്നു മാനസം

വെണ്മു‍കി‍ല്‍മാലകള്‍ക്കൊപ്പം ചരിക്കവെ

പാറിപ്പറക്കും പറവകള്‍ക്കൊപ്പമായ്

ചിറകുകള്‍ വീശി മേല്‍പ്പൊട്ടുയരവേ

മന്ദസമീരന്ണന്‍ തന്നുടെ കൈകളില്‍

ആമന്ദമാടി ഞാന്‍ ഉല്ലാസസമന്വിതം

വാനവില്ലാകും തോണിയിലേറി ഞാന്‍

മെല്ലേത്തുഴയുന്നിതംബരസാഗരേ

മത്തമയൂരം പോല്‍ പീലിവിടര്‍ത്തി ഞാന്‍

ആത്തമോദേന നര്‍ത്തനമാടുന്നു

വൈരമണികള്‍‍ തിളങ്ങുമാ നീരാളം

മെല്ലെ നീര്‍ത്തി പുതയ്ക്കുന്നു മാനസം.

7 comments:

വൈഖരി said...

ഭാവനയാകും ചിറകുകള്‍‍ വീശി ഞാന്‍

പാറിപ്പറക്കുന്നു ഗഗനവീഥിയില്‍

CHANTHU said...

ഒഴുക്കുള്ള വരികള്‍.
അഭിനന്ദനം... തുടരുക എഴുത്ത്‌

Ranjith chemmad / ചെമ്മാടൻ said...

വരികള്‍ക്കൊരു താളമുണ്ട്
ആശംസകള്‍...

Jayasree Lakshmy Kumar said...

നല്ല വരികള്‍

വൈഖരി said...

ചന്തു,രഞ്ജിത്,ലക്ഷ്മി,
പ്രോത്സാഹനത്തിനു വളരെ നന്ദി.പണ്‍ടു മുതല്‍ക്കേ ഡൈറിയില്‍ കുത്തിക്കുറിക്കുന്ന ശീലമുണ്‍ടായിരുന്നു. ഈയ്യിടെ മകള്‍ അതു കണ്‍ടെത്തി. അവളുടെ നിര്‍ബന്‍ധത്താലാണു ഈ സാഹസത്തിനു മുതിര്‍ന്നതു. തുടരാമല്ലെ?
ഒരിക്കല്‍ കൂടി നന്ദി.

Sureshkumar Punjhayil said...

Good work... Best Wishes...!

വൈഖരി said...

വളരെ നന്ദിയുണ്ടു, ശ്രീ സുരേഷ് കുമാര്‍