Sunday, July 22, 2007

ഒരു പ്രാറ്ത്ത്ഥന

മനസ്സില്‍ നിറഞ്ഞു പൊന്തി വരുന്ന സങ്കല്പങ്ങ്ളെല്ലാം താളില്‍ പകറ്ത്തുന്നതെങ്ങിനെ? അടുക്കും ചിട്ടയുമില്ലാതെ അലതല്ലി വരുന്ന എത്രയെത്ര സങ്കല്‍പ്പങ്ങള്‍! എത്രയെത്ര ഭാവനകള്‍! അവ തിങ്ങി നിറയുമ്പോള്‍‍ മനസ്സാകുന്ന ഭാജനം കവിഞ്ഞൊഴുകുന്നു. ഹ! അവയെല്ലാമൊന്നു അടുക്കി പെറുക്കി എടുക്കാനായെങ്കില്‍! മനോഹരങ്ങളായ വാക്കുകളായും വാക്യങ്ങളായും ഒന്നിച്ചു കോറ്ത്തിണക്കാന്‍ കഴിഞ്ഞെങ്കില്‍! മനസ്സില്‍ ഘനപ്പെട്ടുവരുന്ന ഈ ഭാരം ഒന്നിറക്കിവെക്കാന്‍ കഴിഞ്ഞെങ്കില്‍! അപേക്ഷകള്‍, ആഗ്രഹങ്ങള്‍, പ്രാറ്ത്ത്ഥനകള്‍, അഭിപ്രായങ്ങള്‍,അങ്ങിനെ എന്തെല്ലാം എന്തെല്ലാം വികാര വിചാരങ്ങളാണു അലതല്ലുന്നതു! ആവുന്നില്ല-വേണ്ടപോലെ ഇഴചേറ്ത്തു വാക്കുകള്‍ കൊരുക്കുവാന്‍ ആകുന്നില്ല.
ദേവി! വാഗ്ദേവതേ! അനുഗ്രഹിക്കണേ. എന്നില്‍ വന്നു നിറയുന്ന സങ്കല്‍പ്പങ്ങളെല്ലാം നിന്നോടുള്ള പ്രാറ്ത്ത്ഥനയായി തീരാനെങ്കിലും എന്നില്‍ കനിയണേ...

3 comments:

വൈഖരി said...

വൈഖരി- ഹ്രുദയഭാഗത്തു നിന്നും പുറപെട്ടുവരുന്ന ശബ്ദം, നാദം...

സാല്‍ജോҐsaljo said...

ഓരോന്നായി പുറത്തേയ്കു വിടൂ‍ വത്സാ!

വാ‍യിക്കാന്‍ എല്ലാവരും തയ്യാര്‍!

വൈഖരി said...

നന്ദി സാല്‍ജോ...വീണ്ടും വരുമല്ലൊ...