Monday, July 30, 2007

എവിടെ?

ഹൃദയമാകുന്ന വ്രുന്ദാവനത്തില്‍ ജ്ഞാനമാകുന്ന കാളിന്ദി ശാന്തമായി ഒഴുകുന്നു. പക്ഷെ അഹങ്കാരമാകുന്ന കാളിയന്‍ അവിടെയാണല്ലൊ വാസം- ദറ്പ്പമടക്കാന്‍ ഗോപകുമാരന്‍ എത്താത്തതെന്തേ? വേദ, വേദാന്ത ചിന്തകളാകുന്ന ഗോപകള്‍ക്കു അപകടം പിണഞ്ഞാല്‍ ഭഗവാന്‍ ഓടീ എത്താതിരിക്കുകയില്ല. ഗോപവാടങ്ങളില്‍ വെണ്ണ കവറ്ന്നും, കാലിയെ മേച്ചും, ന്രുത്തമാടിയും മുരളിയൂതിയും ലീലകളാടുന്ന ആ പൊന്നുണ്ണി എവിടെയാണു?
പ്രപഞ്ചമാകുന്ന കാട്ടില്‍ അലഞ്ഞു തിരിയുന്ന ഇന്ദ്രീയങ്ങളാകുന്ന ഗോക്കളെ, ശരീരമാകുന്ന മുരളിയിലൂടെ ബ്രഹ്മനാദം പൊഴിച്ചു ആകറ്ഷിക്കുന്ന ആ വിശ്വപാലകനെവിടെ?
വിരഹതപ്തയായ് ഭഗവത്ദറ്ശന കാംക്ഷിയായി ജീവനാകുന്ന രാധ കണ്ണനെ തേടി അലയുകയാണു. അമ്പാടിക്കണ്ണന്റെ കയ്യിലെ ഓടകുഴലാവാന്‍ കഴിഞ്ഞെങ്കില്‍! ആ ചുണ്ടിലൂടെ ഉതിരുന്ന ഗാനം ഈ കുഴലില്‍ കൂടെ നിറ്ഗളിച്ചെങ്കില്‍! നിന്റെ ദറ്ശനം ലഭിക്കുന്നതു ഇനി എന്നാണു? പീലി തിരുമുടിയും, വനമാലയും ധരിച്ചു വേണുഗോപാലനായി, വിശ്വപാലകനായി വിജയിച്ചരുളുന്ന ഹേ! ഗോവിന്ദാ! നിമിഷനേരത്തേക്കെങ്കിലും നിന്റെ കോമളരൂപം എന്നുള്ളില്‍ത്തെളിയാന്‍ ക്രുപയരുളണേ...

2 comments:

വൈഖരി said...

ഒരു നിവേദനം...

ചീര I Cheera said...

ഗോപകുമാരന്‍, വേണുഗോപാലന്‍, വിശ്വപാലകന്‍, ഗോവിന്ദന്‍, പേരുകളുടെ ഒരു നിര തന്നെ..
മനസ്സിലേയ്ക്ക് കുറേ ചിത്രങ്ങള്‍ പകര്‍ന്നു തന്നു..