Friday, October 21, 2011

ഒരുകുട്ടിപ്പാട്ട്


പച്ചിലച്ചാറ്ത്തിന്നിടയില്‍ മിന്നും

വെള്ളിപ്പൂക്കള്‍ കൊഴിഞ്ഞല്ലോ

ചില്ലകള്‍തോറും നീളന്‍ കായകള്‍

തോരണമണിഞ്ഞു നില്‍പ്പല്ലോ

പിന്മുറ്റത്താ മരവും നോക്കി

നിശ്ചലയായി ഇരിപ്പൂ ഞാന്‍

തത്തി തത്തിയടുത്തെത്തീ കലപില-

ചിലച്ചൊരു കിളിപ്പൈതല്‍

എന്തേയിങ്ങനെ ഇരിപ്പൂ മൌനം

മാനവും നോക്കി കിളീയാരാഞ്ഞു

കൌതുകമോടെ സ്വാഗതമോതി

നിര്‍ഭയമണയും കിളിയോടായ് ഞാന്‍

ഒരുപിടി ധാന്യം കയ്യിലെടുത്തു

കിളിക്കുമുന്നില്‍ വിതറീ ഞാന്‍

മണികളോരോന്നായ് കൊത്തിയെടുത്തു

ചാരത്തെത്തീ കിളീക്കുഞ്ഞു

നന്ദിയെഴുന്നൊരു മിഴികളുയറ്ത്തി

യാത്ര പറഞ്ഞു കിളിക്കുഞ്ഞു

നേരം മങ്ങീ സന്ധ്യയണഞ്ഞൂ

നാളെക്കാണാമെന്നോതീ

വന്നതുപോലേ മന്ദം മന്ദം

വാനിലുയറ്ന്നൂ കിളിക്കുഞ്ഞു!


2 comments:

വൈഖരി said...

ഒരു കിളി പ്പൈതല്‍ വിരുന്നു വന്നപ്പോള്‍,ഒരു കുഞ്ഞു സല്ലാപം...

ചീര I Cheera said...

:-)

കുഞ്ഞുസല്ലാപങ്ങൾ ഇടയ്ക്കിടെ ഇനിയും കോറിയിടുമല്ലോ...