അയ്യയ്യാ എന്തൊരു ചന്തം കാണ്മാന്‍
ആരാരോ ആരിതിറങ്ങി വരുന്നു?
അപ്പൂപ്പനിതാ പോന്നുവരുന്നേ
കലമാനുകള്‍ തെളിക്കും തേരതിലേറി
മാനത്തുനിന്നൂര്‍ന്നൂര്‍ന്നിറങ്ങി
മഞ്ഞിന്‍പുഴയിലൂടൊഴുകിയൊഴുകി
കലമാനുകള്‍ തെളിക്കും തേരതിലേറി
അപ്പൂപ്പനിതാ പോന്നുവരുന്നേ
ചെഞ്ചുകപ്പാര്‍ന്നൊരു കുപ്പായമുണ്ടേ
വേഷവും പാപ്പാസും കേമമാണേ
പഞ്ഞിപോല്‍ വെള്ളത്താടിയും മുടിയും
കാണുവാനെന്തൊരു ചേലാണേ
കലമാനുകള്‍ തെളിക്കും തേരതിലേറി
അപ്പൂപ്പനിതാ പോന്നുവരുന്നേ
ഒരുകയ്യില്‍ സമ്മാനഭാണ്ഡമേന്തി
മറുകയ്യതിലൊരു കുടമണിയും
മണിയും കിലുക്കി ചിരിച്ചു കൊണ്ടേ
അപ്പൂപ്പനിതാ പോന്നുവരുന്നേ
പാട്ടുപാടിയും ആടിയുലഞ്ഞും
കുമ്പയും കുലുക്കി പോന്നുവരുന്നേ
ഉണ്ണിക്കിടാങ്ങളേ ഓടിവരുവിന്‍
അപ്പൂപ്പനിതാ പോന്നുവരുന്നേ
അപ്പൂപ്പന്‍ നിങ്ങള്‍ക്കായി കൊണ്ടൂവന്ന
സമ്മാനമെല്ലാം കാണേണ്ടേ
വണ്ടികള്‍ , പൂവുകള്‍, പാവകളയ്യയ്യാ
എന്തെല്ലാമെന്തെല്ലാം വിസ്മയങ്ങള്‍!
കലമാനുകള്‍ വലിക്കുന്ന തേരിലേറി
മാനത്തുനിന്നും ഊര്‍ന്നങ്ങിറങ്ങി
മഞ്ഞിന്‍പുഴയിലൂടൊഴുകി നീങ്ങി
അപ്പൂപ്പനിതാ പോന്നുവരുന്നേ
ഓമല്‍ക്കിടാങ്ങളേ ഓടിവരുവിന്‍
അപ്പൂപ്പനിതാ പോന്നുവരുന്നേ.
4 comments:
ജിംഗിള്‍ ജിംഗിള്‍ ബെല്‍, അംക്‍ള്‍ സാന്റാക്ലോസ്...
:)
(കുട്ടിപ്പാട്ടുകള്‍ ഇനീം പോന്നോാട്ടെ..)
ഇക്കുറി ഞാന്‍ കണ്ട പല കരോള്‍സംഘങ്ങള്‍ക്കും പാട്ടിനു ദാരിദ്ര്യമായിരുന്നു. ഇത് അടുത്ത വര്‍ഷം കുട്ടി സംഘങ്ങള്‍ക്ക് ഉപയോഗിക്കാം.
വളരെ നന്നായിട്ടുണ്ട്...
ഇപ്പോഴാണ് കണ്ടത്. നന്നായിട്ടുണ്ട് മാഷേ
Post a Comment