ഭാവനയാകും ചിറകുകള്‍ വീശി ഞാന്‍
പാറിപ്പറക്കുന്നു ഗഗനവീഥിയില്‍
സുന്ദരസ്വപ്നമാം സ്യന്ദനമേറി ഞാന്‍
സങ്കല്‍പവാനത്തിലൊഴുകുന്നു മന്ദമായ്
ഹര്‍ഷപുളകിതമാകുന്നു മാനസം
വെണ്മുകില്‍മാലകള്‍ക്കൊപ്പം ചരിക്കവെ
പാറിപ്പറക്കും പറവകള്‍ക്കൊപ്പമായ്
ചിറകുകള്‍ വീശി മേല്‍പ്പൊട്ടുയരവേ
മന്ദസമീരന്ണന്‍ തന്നുടെ കൈകളില്‍
ആമന്ദമാടി ഞാന്‍ ഉല്ലാസസമന്വിതം
വാനവില്ലാകും തോണിയിലേറി ഞാന്‍
മെല്ലേത്തുഴയുന്നിതംബരസാഗരേ
മത്തമയൂരം പോല്‍ പീലിവിടര്‍ത്തി ഞാന്‍
ആത്തമോദേന നര്‍ത്തനമാടുന്നു
വൈരമണികള്‍ തിളങ്ങുമാ നീരാളം
മെല്ലെ നീര്‍ത്തി പുതയ്ക്കുന്നു മാനസം.
Wednesday, May 28, 2008
Wednesday, May 21, 2008
വിശ്വശില്പി
വിശ്വശില്പി
-------------------
വിജനമാം അംബര വീഥിമദ്ധ്യത്തിലായ്
വീണുകിടക്കുന്നൊരു വെള്ളിത്തളിക
തിളക്കമാര്‍ന്നുള്ള വൈരമണികള്‍
തൂകികിടക്കുന്നു ചുറ്റിലുമായ്
ആരുടെ ഭാണ്ഡത്തില്‍നിന്നൂര്‍ന്നതാവാം
ഈടുറ്റതാകുമീനിധിപ്രകര്‍ഷം
മുത്തുപതിച്ചുള്ള പൊന്നിന്‍ വളകളും
വജ്രാഭ ചൊരിയുന്ന ഹാരജാലങ്ങളും
നീളെ ചിതറികിടക്കുന്നു പാതയില്‍
പൊന്നിധിപ്പേടകം തട്ടിമറിഞ്ഞ പോല്‍
മിനുമിനുപ്പാര്‍ന്നൊരാ നീലനീരാളം
ച്ചുളിനീര്‍ത്തിഭംഗിയില്‍ വിരിച്ചതിന്മേല്‍
അല്‍ഭുതമാമ്മാറഴകിയറ്റീടുന്ന
ചാരുവാം ചിത്രങ്ങള്‍ രചിച്ചതാരോ?
വര്‍ണ്ണശബളാഭമല്ലിവയെങ്കിലും
വൈരമണികളും സുവര്‍ണ്ണത്തരികളും
നീളെപ്പതിച്ചു മിന്നുന്നതിന്മദ്ധ്യേ
ആരോമല്‍ക്കുരുന്നിനെയങ്കത്തിലേന്തിടും
അമ്മതന്‍ മുഖകാന്തിയാര്‍ന്നുള്ളോരാ
വെണ്മണിത്തിങ്കളിന്‍ മന്ദഹാസം തിളങ്ങുന്നു
സന്ധ്യയില്‍ സ്നാനവും കഴിച്ചു വിടുര്‍ത്തിട്ട
ക്കൂരിരുള്‍ കറുപ്പാര്‍ന്നിടതൂര്‍ന്നവേണിയില്‍
താരകജാലങ്ങളാം പൂമാലചാര്‍ത്തി
പാതിമുഖം കാട്ടി മന്ദഹാസം ചൊരിഞ്ഞു
വിണ്ണിന്‍ കതകിന്‍ പിന്നിലായ് ലജ്ജിച്ചു
അംബിളിപ്പെണ്‍കൊടി അവനമ്രയായ് നില്‍ക്കുന്നു
രാഗവിലോലനായ് സാഗരനാഥനോ
ആശ്ലേഷോത്സുകാല്‍ തിരക്കൈകളുയര്‍ത്തുന്നു
വേപഥു പൂണ്ടൊരാ പൂവല്‍ക്കരങ്ങളില്‍
ചേര്‍ത്തുപിടിച്ചുള്ള പാല്‍ച്ചഷകം
തുള്ളിത്തുളുമ്പിയോ മേദിനിയാകവേ
പാലൊളിപ്രഭയില്‍ ക്കുളിച്ചു നില്‍പ്പൂ
മതിമയക്കീടുമീ മോഹനദ്രുശ്ശ്യങ്ങള്‍
ആരചിച്ചീടുമാവിശ്വശില്പി
തന്നുടെ സ്രുഷ്ടിവൈഭവം താനല്ലൊ,
താനുമെന്നോര്‍ത്തങ്ങമ്പരന്നീടവേ
നമ്രശിരസ്കയായ്പ്രാര്‍ഥനാലോലയായ്
അഞ്ജലീബ്ദ്ധയായ് അര്‍പ്പിപ്പൂ വന്ദനം.
-------------------
വിജനമാം അംബര വീഥിമദ്ധ്യത്തിലായ്
വീണുകിടക്കുന്നൊരു വെള്ളിത്തളിക
തിളക്കമാര്‍ന്നുള്ള വൈരമണികള്‍
തൂകികിടക്കുന്നു ചുറ്റിലുമായ്
ആരുടെ ഭാണ്ഡത്തില്‍നിന്നൂര്‍ന്നതാവാം
ഈടുറ്റതാകുമീനിധിപ്രകര്‍ഷം
മുത്തുപതിച്ചുള്ള പൊന്നിന്‍ വളകളും
വജ്രാഭ ചൊരിയുന്ന ഹാരജാലങ്ങളും
നീളെ ചിതറികിടക്കുന്നു പാതയില്‍
പൊന്നിധിപ്പേടകം തട്ടിമറിഞ്ഞ പോല്‍
മിനുമിനുപ്പാര്‍ന്നൊരാ നീലനീരാളം
ച്ചുളിനീര്‍ത്തിഭംഗിയില്‍ വിരിച്ചതിന്മേല്‍
അല്‍ഭുതമാമ്മാറഴകിയറ്റീടുന്ന
ചാരുവാം ചിത്രങ്ങള്‍ രചിച്ചതാരോ?
വര്‍ണ്ണശബളാഭമല്ലിവയെങ്കിലും
വൈരമണികളും സുവര്‍ണ്ണത്തരികളും
നീളെപ്പതിച്ചു മിന്നുന്നതിന്മദ്ധ്യേ
ആരോമല്‍ക്കുരുന്നിനെയങ്കത്തിലേന്തിടും
അമ്മതന്‍ മുഖകാന്തിയാര്‍ന്നുള്ളോരാ
വെണ്മണിത്തിങ്കളിന്‍ മന്ദഹാസം തിളങ്ങുന്നു
സന്ധ്യയില്‍ സ്നാനവും കഴിച്ചു വിടുര്‍ത്തിട്ട
ക്കൂരിരുള്‍ കറുപ്പാര്‍ന്നിടതൂര്‍ന്നവേണിയില്‍
താരകജാലങ്ങളാം പൂമാലചാര്‍ത്തി
പാതിമുഖം കാട്ടി മന്ദഹാസം ചൊരിഞ്ഞു
വിണ്ണിന്‍ കതകിന്‍ പിന്നിലായ് ലജ്ജിച്ചു
അംബിളിപ്പെണ്‍കൊടി അവനമ്രയായ് നില്‍ക്കുന്നു
രാഗവിലോലനായ് സാഗരനാഥനോ
ആശ്ലേഷോത്സുകാല്‍ തിരക്കൈകളുയര്‍ത്തുന്നു
വേപഥു പൂണ്ടൊരാ പൂവല്‍ക്കരങ്ങളില്‍
ചേര്‍ത്തുപിടിച്ചുള്ള പാല്‍ച്ചഷകം
തുള്ളിത്തുളുമ്പിയോ മേദിനിയാകവേ
പാലൊളിപ്രഭയില്‍ ക്കുളിച്ചു നില്‍പ്പൂ
മതിമയക്കീടുമീ മോഹനദ്രുശ്ശ്യങ്ങള്‍
ആരചിച്ചീടുമാവിശ്വശില്പി
തന്നുടെ സ്രുഷ്ടിവൈഭവം താനല്ലൊ,
താനുമെന്നോര്‍ത്തങ്ങമ്പരന്നീടവേ
നമ്രശിരസ്കയായ്പ്രാര്‍ഥനാലോലയായ്
അഞ്ജലീബ്ദ്ധയായ് അര്‍പ്പിപ്പൂ വന്ദനം.
Friday, May 16, 2008
ക്രുതാര്‍ത്ഥത
കവിത്വമെനിക്കില്ലതെല്ലെങ്കിലും
കവിതയൊന്നു കുറിക്കുവാന്‍ മോഹം
വിദ്വത്വവുമില്ലൊട്ടും നിനയ്ക്കുകില്‍
വാക്കുകള്‍ക്കായി കൊതിപ്പു ഞാന്‍
ഉത്തമദേശികശിക്ഷണഭാഗ്യവും
കൈവന്നതില്ല തെല്ലുമോര്‍ത്താല്‍
എങ്കിലുമെന്‍ മനതാരില്‍ പലവിധ
സങ്കല്പജാലങ്ങളുണരുന്നു
കല്പനാപുഷ്പജാലങ്ങള്‍ വിടരുന്നു
മാനസവാടിയില്‍ വര്‍ണ്ണരാജി പരത്തുന്നു
ചിത്ര വര്‍ണ്ണാങ്കിതമാകും ശലഭങ്ങള്‍
പാറിപ്പറക്കുന്നിതന്തരംഗത്തില്‍
ചക്രവാളത്തില്‍ കുഴിയെ കുലച്ചതാം
വാര്‍മഴവില്ലിന്‍ ഭംഗിയില്‍ മയങ്ങവേ
തരളിതമാകുന്നു മാനസം മുഗ്ധമായ്
വര്‍ണ്ണാഞ്ചിതമാം പീലി നിവര്‍ത്തുന്നു
തടിനിതന്‍ കളനാദം ശ്രവിക്കേ
നടരാജനര്‍ത്തനമെന്നില്‍ തുടിക്കുന്നു
കാനനത്തിന്‍ കാര്‍നിറമോര്‍ക്കവേ
കുരിരുള്‍കാന്തിയറിയുകയായ്
സഹസ്രാംശുകിരണങ്ങള്‍ മന്ദമായ് ഭുമിയെ
കനകാംബരം ചാര്‍ത്തിക്കും വേളയില്‍
ഹര്‍ഷപുളകിതമാകുന്നു മന്‍ മനം
ആനന്ദനര്‍ത്തനം മെല്ലെ തുടങ്ങുന്നു
താളില്‍ പകര്‍ത്തുവാന്‍ വെന്‍പുന്നു ചിന്തകള്‍
ത്രാണിയെനിക്കില്ലെന്നറിവു ഞാന്‍
എങ്കിലുമെന്‍ ഹ്രുത്തിലുണരുന്നസംകല്പങ്ങല്‍
വല്ലവിഥേനയും കുറിക്കുന്നീതീവിധം
അര്‍ത്ഥചമല്‍ക്കാരസൌഭഗമാര്‍ന്നൊരു
കവനമിതെന്ന മേനിയെനിക്കില്ലാ
മനസ്സിലുണരുന്ന ചിന്തകളെല്ലാം
മൊഴികളായി താളില്‍ പകര്‍ന്നുവെങ്കില്‍
സന്തുഷ്ടയായി ഞാന്‍ ക്രുതാര്‍ഥയായി ഞാന്‍
സഫലമെന്നോര്‍പ്പു ഞാന്‍ മമ യത്നം...
………………… …………….. ……………… ………………..
Thursday, May 15, 2008
ഒരു സായന്തനസ്വപ്നം
ഒരു സായന്തനസ്വപ്നം
----------------------------------------
ഉമ്മറതിണ്ണയില്‍ നിശ്ചലയായേകയായ്
അംബരവീഥിയില്‍ മിഴി നട്ടിരിക്കവേ
മന്ദം ചരിക്കും വെണ്മുകില്‍മാലകള്‍
മോഹനീയമാമൊരു ചിത്രം രചിക്കയായ്
ഭാവനകള്‍ ചിറകടിച്ചുയര്‍ന്നുവോ
ഭാവുകമായിതെന്‍ മാനസം മെല്ലവേ
സാന്ധ്യരാഗദീപ്തിയാല്‍ ചേലുറ്റ
പൂഞ്ചേലയണിഞ്ഞു ഗൊപകുമാരികള്‍
ആനന്ദ നര്‍ത്തനമാടുന്നതിന്‍ മദ്ധ്യേ
കാറൊളിവര്‍ണനാം ഗോപകുമാരനായ്
രൂപമിയലുന്ന കാര്‍മുകില്‍ത്തുണ്ടൊന്നു
ചാഞ്ചാടിയാടുന്നു മെല്ലവേ നീങ്ങുന്നു
പീലിത്തിരുമുടിയും കുണ്ഡലശോഭയും
പുഞ്ചിരിത്തൂകുന്ന ചാരുവദനവും
ഒട്ടൊന്നുചായ്ച്ച ശിരസ്സിന്നഴകും
കാരുണ്യമോലും തിരുമിഴി ശോഭയും
കരവല്ലിയിലേന്തുന്നോരോടക്കുഴലും
താളം ചവിട്ടും പാദദ്വയങ്ങളും
വിശ്വനടനം നടക്കുമാ വേദിയെ
വീക്ഷിച്ചുനിര്‍നിമേഷയായിരുന്നു ഞാന്‍
വട്ടത്തില്‍ കൈകോര്‍ത്തും ആലോലമാടിയും
നര്‍ത്തനമാടുന്നു ഗോപികാവ്രുന്ദവും
കാറ്റിലൂടെ മന്ദമൊഴുകിയെത്തുന്നുവോ
കര്‍ണപീയുഷമാം മുരളീതന്‍ വൈഖരി
ആനന്ദസാഗരവീചിയിലൂടവേ
പാരമൊഴുകിഞാനലിഞ്ഞീടവേ
സാന്ധ്യശോഭ മങ്ങീ തമസ്സാഗതമായി
നര്‍ത്തനവേദിയുമെങ്ങോ മറഞ്ഞുപോയ്
തിങുമിരുട്ടിനാല്‍ കനത്തിതമ്പരം
മങ്ങിയെന്‍ മാനസം ശോകതപ്തമായ്
കണ്മുന്‍പില്‍ തെളിഞ്ഞൊരാ സുന്ദര ദ്രുശ്യം
മറഞ്ഞുപോയ് ഏറ്റം വിഷാദമാര്‍ന്നുപോയ്...
---------------------------------------------------------------------------
----------------------------------------
ഉമ്മറതിണ്ണയില്‍ നിശ്ചലയായേകയായ്
അംബരവീഥിയില്‍ മിഴി നട്ടിരിക്കവേ
മന്ദം ചരിക്കും വെണ്മുകില്‍മാലകള്‍
മോഹനീയമാമൊരു ചിത്രം രചിക്കയായ്
ഭാവനകള്‍ ചിറകടിച്ചുയര്‍ന്നുവോ
ഭാവുകമായിതെന്‍ മാനസം മെല്ലവേ
സാന്ധ്യരാഗദീപ്തിയാല്‍ ചേലുറ്റ
പൂഞ്ചേലയണിഞ്ഞു ഗൊപകുമാരികള്‍
ആനന്ദ നര്‍ത്തനമാടുന്നതിന്‍ മദ്ധ്യേ
കാറൊളിവര്‍ണനാം ഗോപകുമാരനായ്
രൂപമിയലുന്ന കാര്‍മുകില്‍ത്തുണ്ടൊന്നു
ചാഞ്ചാടിയാടുന്നു മെല്ലവേ നീങ്ങുന്നു
പീലിത്തിരുമുടിയും കുണ്ഡലശോഭയും
പുഞ്ചിരിത്തൂകുന്ന ചാരുവദനവും
ഒട്ടൊന്നുചായ്ച്ച ശിരസ്സിന്നഴകും
കാരുണ്യമോലും തിരുമിഴി ശോഭയും
കരവല്ലിയിലേന്തുന്നോരോടക്കുഴലും
താളം ചവിട്ടും പാദദ്വയങ്ങളും
വിശ്വനടനം നടക്കുമാ വേദിയെ
വീക്ഷിച്ചുനിര്‍നിമേഷയായിരുന്നു ഞാന്‍
വട്ടത്തില്‍ കൈകോര്‍ത്തും ആലോലമാടിയും
നര്‍ത്തനമാടുന്നു ഗോപികാവ്രുന്ദവും
കാറ്റിലൂടെ മന്ദമൊഴുകിയെത്തുന്നുവോ
കര്‍ണപീയുഷമാം മുരളീതന്‍ വൈഖരി
ആനന്ദസാഗരവീചിയിലൂടവേ
പാരമൊഴുകിഞാനലിഞ്ഞീടവേ
സാന്ധ്യശോഭ മങ്ങീ തമസ്സാഗതമായി
നര്‍ത്തനവേദിയുമെങ്ങോ മറഞ്ഞുപോയ്
തിങുമിരുട്ടിനാല്‍ കനത്തിതമ്പരം
മങ്ങിയെന്‍ മാനസം ശോകതപ്തമായ്
കണ്മുന്‍പില്‍ തെളിഞ്ഞൊരാ സുന്ദര ദ്രുശ്യം
മറഞ്ഞുപോയ് ഏറ്റം വിഷാദമാര്‍ന്നുപോയ്...
---------------------------------------------------------------------------
Subscribe to:
Posts (Atom)