ഋതുഭേദം
വേനല്‍ച്ചൂടില്‍ വയലേലകളെല്ലാം വരണ്ടു വിണ്ടു കീറിയിരിക്കുന്നു. ഒരിറ്റു വെള്ളത്തിനായി മുറിവേറ്റ ചുണ്ടുകള്‍ പിളര്‍ന്നു നരച്ച ആകാശത്തിനോടു യാചിക്കുകയാണോ എന്നു തോന്നും. സഹസ്രകിരണന്‍ തന്‍റെ ചണ്ഡരശ്മികളെക്കൊണ്ടു മേദിനിയെ പൊള്ളിക്കുകയാണു. പുഴകളെല്ലാം കുറ്റിക്കാടുകളായി മാറിയിരിക്കുകയാണു. അങ്ങിങ്ങായി ചെറിയ നീര്‍ത്തളങ്ങള്‍ മാത്രം. ചുറ്റും കാട്ടുപൊന്തകളും , കുറ്റിച്ചെടികളും, മണല്‍ത്തിട്ടും പരന്നുകിടക്കുന്നു. കന്നുകാലികള്‍ ശിരസ്സു നിലത്തു അമര്‍ത്തി ജലസ്പര്‍ശത്തിനായി തേടുന്നു. കരിഞ്ഞ പുല്‍ക്കൊടികള്‍ മുട്ടുമടക്കി കിടക്കുന്നു. വിയര്‍പ്പു പോലും ആവിയായി മേലോട്ടു പൊങ്ങുകയാണു. ഈ താപത്തിന്നൊരവസാനം എവിടെ?
ഹായ്! മാനത്തിന്‍റെ അങ്ങേ കോണില്‍ കാണുന്നതെന്താണു? ഒരു ചെറിയ കറുപ്പു പരിവേഷം പ്രത്യക്ഷപ്പെടുന്നുവോ? അതെ. പതുക്കെപ്പതുക്കെ വലുപ്പം വെച്ചുവരുന്ന കാര്‍മേഘം എത്ര മനോഹരം. ഹാ! കഷ്ടം! ആ മേഘക്കുരുന്നു എങ്ങോ പോയി മറഞ്ഞു. വീണ്ടും ഒരിറ്റുവെള്ളത്തിനായി പ്രതീക്ഷയോടെയുള്ള കാത്തിരുപ്പുതന്നെ.
അതാ, മാനം വീണ്ടും കാര്‍മേഘങ്ങള്‍കൊണ്ടു ഇരുളാന്‍ തുടങ്ങിയിരിക്കുന്നു. ഇത്തവണ കൂട്ടമായാണു കാര്‍മുകിലെത്തിയിരിക്കുന്നതു. ചെറു
തായി ഇടി മുരളുന്നുവോ?ഒരു തുള്ളീ മുഖത്തു പതിച്ചുവോ? അതെ. ഒന്നു, രണ്ടു, മൂന്നു........ ഹായ്! വര്‍ഷം അടീവെച്ചടിവെച്ചു എത്തുന്നു. മനസ്സു ഉത്സാഹം കൊണ്ടൂ കുതികൊള്ളുകയാണു. മിന്നലാകുന്ന ഹാരങ്ങള്‍ ചാര്‍ത്തി മേഘത്തരുണികള്‍ ഘോഷയാത്ര തുടങ്ങി. ചടപടായമാനഘോഷത്തോടെ വര്‍ഷം കനക്കുന്നു. എന്തൊരാശ്വാസം! ദാഹാര്‍ത്തയായ ഭൂമി ഒരൊറ്റ ശ്വാസത്തില്‍തന്നെ തന്നില്‍ പതിച്ച നീര്‍-ത്തുള്ളികളെ കുടിച്ചുതീര്‍ത്തുവോ? ഹര്‍ഷപുളകിതയായി അവള്‍ പൊട്ടിച്ചിരിക്കുന്നുവോ? പുല്‍നാമ്പുകള്‍ കിളിര്‍ത്തുപൊങ്ങുന്നു. ലഹരി പിടിപ്പിക്കുന്ന മണ്ണിന്‍ മണം എങ്ങും പരക്കുന്നു. വൃക്ഷങ്ങളെല്ലാം പുതു തളിരുകള്‍ ചൂടി വര്‍ഷാഗമനത്തെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
ഈ പേമാരി ഇങ്ങിനെ നില്‍ക്കാതെ കോരിച്ചൊരിയാന്‍ തുടങ്ങിയിട്ടു ദിവസങ്ങളെത്രയായി. കൃഷിയാകെ നശിച്ചു. പുഴകളും , കുളങ്ങളും , നിറഞ്ഞൊഴുകുന്നു. എവിടെ നോക്കിയാലും ജലമയം തന്നെ. സൂര്യന്‍ ആകാശത്തു തന്‍റെ കൊട്ടാരത്തില്‍ മറഞ്ഞിട്ടു എത്ര ദിവസങ്ങളായി.
ഇടിയും, മിന്നലും വരുത്തിയ നാശനഷ്ടങ്ങള്‍ക്കു കണക്കില്ല. രണ്ടു മണി അരിയിട്ടു തിളപ്പിച്ച വെള്ളം അകത്തു ചെന്നിട്ടു നാളുകളേറെ ആയി.
ഇന്നെന്താണു , ദിനകരന്‍ വാതില്‍പ്പൊളി പാതി തുറന്നു പുറത്തേയ്ക്കു എത്തി നോക്കുന്നുവോ? ഇളംവെയില്‍ പൊന്നുരുക്കി ഒഴിച്ച പോലെ തിളങ്ങുന്നു. വെള്ളം കുറേശ്ശയായി പിന്‍ വാങ്ങുകയാണു. ആകപ്പാടെയൊരു ഉന്മേഷം തോന്നുന്നു. തേച്ചു കഴുകി കത്തിച്ചു വെച്ച വിളക്കു പോലെ ശോഭിക്കുന്ന ഭൂമി. ചെടികള്‍ ചെറുതായി വീശുന്ന കാറ്റില്‍ ഉന്മത്തമായി തലയാട്ടി രസിക്കുന്നു. ഇളംവെയിലും ചാറ്റല്‍മഴയും ഒളിച്ചുകളിക്കുകയാണു. മഴക്കാലം പതുക്കെ പിന്‍ വാങ്ങുകയാണെന്നു തോന്നുന്നു. വര്‍ഷമേ വിട.
പ്രഭാതങ്ങള്‍ മൂടല്‍മഞ്ഞില്‍ മങ്ങിപ്പോയിരിക്കുന്നു. പരസ്പരം കാണാന്‍ കഴിയുന്നില്ല. ദിവസങ്ങള്‍ക്കു നീളം കുറഞ്ഞിരിക്കുന്നു. നേരം വൈകി ഉണരുന്ന മാര്‍ത്താണ്ഡന്‍ നേരത്തെ തന്നെ ഉറങ്ങാനും പോകുന്നു. ആകാശപ്പൂമുഖവാതില്‍ നേരത്തെ അടച്ചു പുതച്ചുമൂടി ഉറങ്ങാന്‍ സുഖം തന്നെ എന്നായിരിക്കുമോ? വൃക്ഷങ്ങളില്‍ നിന്നും കൊഴിഞ്ഞ ഇലകളാല്‍ ഭൂമിക്കു ചാരനിറം പൂണ്ട ഒരു പുതു പരവതാനി ലഭിച്ചിരിക്കുന്നു. മരങ്ങള്‍ അസ്ഥികൂടങ്ങളെപ്പോലെ മേല്പോട്ടു നോക്കി തപസ്സു ചെയ്തു നില്‍ക്കുന്നു. ഹൌ എന്തൊരു തണുപ്പു ! മദ്ധ്യാഹ്നമായിട്ടും കുറവു തോന്നുന്നില്ല. ഈ ഇളം വെയിലത്തു ഇരിക്കാന്‍ നല്ല സുഖം തന്നെ. പെട്ടെന്നു തന്നെ അസ്തമയമായല്ലോ.
ചെടികളെല്ലാം മണ്ണീനുള്ളില്‍ അപ്രത്യക്ഷമായിരിക്കുകയാണു. അവയുടെ പുനരുജ്ജീവനത്തിന്നു ഉള്ള ഊഴവും കാത്തു ദീര്‍ഘനിദ്രയിലമര്‍ന്നിരിക്കുന്നു. എന്നാലും ആകപ്പാടെ ഉത്സാഹം തോന്നുന്ന കാലം തന്നെ.
ഉത്സവകാലങ്ങളുടെ തുടക്കവുമായല്ലൊ. പൂച്ചെടികളെല്ലാം പുഷ്പിതകളായി അടിമുടി കോരിത്തരിച്ചു നില്‍ക്കുന്നു. പ്രഭാതങ്ങളില്‍ തളിരിലകളില്‍ പറ്റിയിരിക്കുന്ന മഞ്ഞിന്‍ കണങ്ങളില്‍ സൂര്യന്‍ കണ്ണാടി നോക്കുന്നു. തണുപ്പുകൊണ്ടു വിറയ്ക്കുകയാണെങ്കിലും വസന്തകാലത്തിന്‍റെ വരവില്‍ ആഹ്ലാദം അലതല്ലുന്നു.
കാലം വീണ്ടും മാറുകയാണു. ശീതം പതുക്കെപ്പതുക്കെ പിന്മാറുന്നു. മദ്ധ്യാഹ്നങ്ങളില്‍ ഉഷ്ണം സഹിക്കാതായിത്തുടങ്ങി. സൂര്യനു എന്തൊരു തിളക്കം! ചൂടു കൂടി വരുന്നു. ദാഹം സഹിക്കുന്നില്ല. മാനത്തേക്കു നോക്കാന്‍ കഴിയുന്നില്ല. കണ്ണഞ്ചിപ്പോകുന്നു. സൂര്യതേജസ്സു ഒരു തീഗോളമായി മാറിയിരിക്കുകയാണു. ഇത്രയും ക്രുദ്ധനാവാനെന്തേ? സുഖം മാത്രം കാംക്ഷിക്കുന്ന മാനവനോടു ഈര്‍ഷ്യ തോന്നിയിട്ടാണോ?സുഖവും ദുക്ഖവും , രാവും പകലും പോലെ മാറിമാറിവരുമെന്നും രണ്ടായാലും ഒരുപോലെ വര്‍ത്തിക്കണമെന്നും മനുഷ്യനോടു ഉപദേശിക്കുകയായിരിക്കുമോ?എങ്കിലും ഈ തീജ്വാലയില്‍നിന്നും ഒരു മോചനം ആഗ്രഹിച്ചുപോകുന്നു.
അതാ!മാനത്തു അങ്ങേ കോണില്‍ ഒരു കറുപ്പു രാശി പടരുന്നു. കാര്‍മുകില്‍ തന്നെ. വീണ്ടും വര്‍ഷം വന്നെത്തുകയായി. .
Sunday, June 15, 2008
Wednesday, May 28, 2008
കല്പന
ഭാവനയാകും ചിറകുകള്‍ വീശി ഞാന്‍
പാറിപ്പറക്കുന്നു ഗഗനവീഥിയില്‍
സുന്ദരസ്വപ്നമാം സ്യന്ദനമേറി ഞാന്‍
സങ്കല്‍പവാനത്തിലൊഴുകുന്നു മന്ദമായ്
ഹര്‍ഷപുളകിതമാകുന്നു മാനസം
വെണ്മുകില്‍മാലകള്‍ക്കൊപ്പം ചരിക്കവെ
പാറിപ്പറക്കും പറവകള്‍ക്കൊപ്പമായ്
ചിറകുകള്‍ വീശി മേല്‍പ്പൊട്ടുയരവേ
മന്ദസമീരന്ണന്‍ തന്നുടെ കൈകളില്‍
ആമന്ദമാടി ഞാന്‍ ഉല്ലാസസമന്വിതം
വാനവില്ലാകും തോണിയിലേറി ഞാന്‍
മെല്ലേത്തുഴയുന്നിതംബരസാഗരേ
മത്തമയൂരം പോല്‍ പീലിവിടര്‍ത്തി ഞാന്‍
ആത്തമോദേന നര്‍ത്തനമാടുന്നു
വൈരമണികള്‍ തിളങ്ങുമാ നീരാളം
മെല്ലെ നീര്‍ത്തി പുതയ്ക്കുന്നു മാനസം.
പാറിപ്പറക്കുന്നു ഗഗനവീഥിയില്‍
സുന്ദരസ്വപ്നമാം സ്യന്ദനമേറി ഞാന്‍
സങ്കല്‍പവാനത്തിലൊഴുകുന്നു മന്ദമായ്
ഹര്‍ഷപുളകിതമാകുന്നു മാനസം
വെണ്മുകില്‍മാലകള്‍ക്കൊപ്പം ചരിക്കവെ
പാറിപ്പറക്കും പറവകള്‍ക്കൊപ്പമായ്
ചിറകുകള്‍ വീശി മേല്‍പ്പൊട്ടുയരവേ
മന്ദസമീരന്ണന്‍ തന്നുടെ കൈകളില്‍
ആമന്ദമാടി ഞാന്‍ ഉല്ലാസസമന്വിതം
വാനവില്ലാകും തോണിയിലേറി ഞാന്‍
മെല്ലേത്തുഴയുന്നിതംബരസാഗരേ
മത്തമയൂരം പോല്‍ പീലിവിടര്‍ത്തി ഞാന്‍
ആത്തമോദേന നര്‍ത്തനമാടുന്നു
വൈരമണികള്‍ തിളങ്ങുമാ നീരാളം
മെല്ലെ നീര്‍ത്തി പുതയ്ക്കുന്നു മാനസം.
Wednesday, May 21, 2008
വിശ്വശില്പി
വിശ്വശില്പി
-------------------
വിജനമാം അംബര വീഥിമദ്ധ്യത്തിലായ്
വീണുകിടക്കുന്നൊരു വെള്ളിത്തളിക
തിളക്കമാര്‍ന്നുള്ള വൈരമണികള്‍
തൂകികിടക്കുന്നു ചുറ്റിലുമായ്
ആരുടെ ഭാണ്ഡത്തില്‍നിന്നൂര്‍ന്നതാവാം
ഈടുറ്റതാകുമീനിധിപ്രകര്‍ഷം
മുത്തുപതിച്ചുള്ള പൊന്നിന്‍ വളകളും
വജ്രാഭ ചൊരിയുന്ന ഹാരജാലങ്ങളും
നീളെ ചിതറികിടക്കുന്നു പാതയില്‍
പൊന്നിധിപ്പേടകം തട്ടിമറിഞ്ഞ പോല്‍
മിനുമിനുപ്പാര്‍ന്നൊരാ നീലനീരാളം
ച്ചുളിനീര്‍ത്തിഭംഗിയില്‍ വിരിച്ചതിന്മേല്‍
അല്‍ഭുതമാമ്മാറഴകിയറ്റീടുന്ന
ചാരുവാം ചിത്രങ്ങള്‍ രചിച്ചതാരോ?
വര്‍ണ്ണശബളാഭമല്ലിവയെങ്കിലും
വൈരമണികളും സുവര്‍ണ്ണത്തരികളും
നീളെപ്പതിച്ചു മിന്നുന്നതിന്മദ്ധ്യേ
ആരോമല്‍ക്കുരുന്നിനെയങ്കത്തിലേന്തിടും
അമ്മതന്‍ മുഖകാന്തിയാര്‍ന്നുള്ളോരാ
വെണ്മണിത്തിങ്കളിന്‍ മന്ദഹാസം തിളങ്ങുന്നു
സന്ധ്യയില്‍ സ്നാനവും കഴിച്ചു വിടുര്‍ത്തിട്ട
ക്കൂരിരുള്‍ കറുപ്പാര്‍ന്നിടതൂര്‍ന്നവേണിയില്‍
താരകജാലങ്ങളാം പൂമാലചാര്‍ത്തി
പാതിമുഖം കാട്ടി മന്ദഹാസം ചൊരിഞ്ഞു
വിണ്ണിന്‍ കതകിന്‍ പിന്നിലായ് ലജ്ജിച്ചു
അംബിളിപ്പെണ്‍കൊടി അവനമ്രയായ് നില്‍ക്കുന്നു
രാഗവിലോലനായ് സാഗരനാഥനോ
ആശ്ലേഷോത്സുകാല്‍ തിരക്കൈകളുയര്‍ത്തുന്നു
വേപഥു പൂണ്ടൊരാ പൂവല്‍ക്കരങ്ങളില്‍
ചേര്‍ത്തുപിടിച്ചുള്ള പാല്‍ച്ചഷകം
തുള്ളിത്തുളുമ്പിയോ മേദിനിയാകവേ
പാലൊളിപ്രഭയില്‍ ക്കുളിച്ചു നില്‍പ്പൂ
മതിമയക്കീടുമീ മോഹനദ്രുശ്ശ്യങ്ങള്‍
ആരചിച്ചീടുമാവിശ്വശില്പി
തന്നുടെ സ്രുഷ്ടിവൈഭവം താനല്ലൊ,
താനുമെന്നോര്‍ത്തങ്ങമ്പരന്നീടവേ
നമ്രശിരസ്കയായ്പ്രാര്‍ഥനാലോലയായ്
അഞ്ജലീബ്ദ്ധയായ് അര്‍പ്പിപ്പൂ വന്ദനം.

Friday, May 16, 2008
ക്രുതാര്‍ത്ഥത
കവിത്വമെനിക്കില്ലതെല്ലെങ്കിലും
കവിതയൊന്നു കുറിക്കുവാന്‍ മോഹം
വിദ്വത്വവുമില്ലൊട്ടും നിനയ്ക്കുകില്‍
വാക്കുകള്‍ക്കായി കൊതിപ്പു ഞാന്‍
ഉത്തമദേശികശിക്ഷണഭാഗ്യവും
കൈവന്നതില്ല തെല്ലുമോര്‍ത്താല്‍
എങ്കിലുമെന്‍ മനതാരില്‍ പലവിധ
സങ്കല്പജാലങ്ങളുണരുന്നു
കല്പനാപുഷ്പജാലങ്ങള്‍ വിടരുന്നു
മാനസവാടിയില്‍ വര്‍ണ്ണരാജി പരത്തുന്നു
ചിത്ര വര്‍ണ്ണാങ്കിതമാകും ശലഭങ്ങള്‍
പാറിപ്പറക്കുന്നിതന്തരംഗത്തില്‍
ചക്രവാളത്തില്‍ കുഴിയെ കുലച്ചതാം
വാര്‍മഴവില്ലിന്‍ ഭംഗിയില്‍ മയങ്ങവേ
തരളിതമാകുന്നു മാനസം മുഗ്ധമായ്
വര്‍ണ്ണാഞ്ചിതമാം പീലി നിവര്‍ത്തുന്നു
തടിനിതന്‍ കളനാദം ശ്രവിക്കേ
നടരാജനര്‍ത്തനമെന്നില്‍ തുടിക്കുന്നു
കാനനത്തിന്‍ കാര്‍നിറമോര്‍ക്കവേ
കുരിരുള്‍കാന്തിയറിയുകയായ്
സഹസ്രാംശുകിരണങ്ങള്‍ മന്ദമായ് ഭുമിയെ
കനകാംബരം ചാര്‍ത്തിക്കും വേളയില്‍
ഹര്‍ഷപുളകിതമാകുന്നു മന്‍ മനം
ആനന്ദനര്‍ത്തനം മെല്ലെ തുടങ്ങുന്നു
താളില്‍ പകര്‍ത്തുവാന്‍ വെന്‍പുന്നു ചിന്തകള്‍
ത്രാണിയെനിക്കില്ലെന്നറിവു ഞാന്‍
എങ്കിലുമെന്‍ ഹ്രുത്തിലുണരുന്നസംകല്പങ്ങല്‍
വല്ലവിഥേനയും കുറിക്കുന്നീതീവിധം
അര്‍ത്ഥചമല്‍ക്കാരസൌഭഗമാര്‍ന്നൊരു
കവനമിതെന്ന മേനിയെനിക്കില്ലാ
മനസ്സിലുണരുന്ന ചിന്തകളെല്ലാം
മൊഴികളായി താളില്‍ പകര്‍ന്നുവെങ്കില്‍
സന്തുഷ്ടയായി ഞാന്‍ ക്രുതാര്‍ഥയായി ഞാന്‍
സഫലമെന്നോര്‍പ്പു ഞാന്‍ മമ യത്നം...
………………… …………….. ……………… ………………..
Thursday, May 15, 2008
ഒരു സായന്തനസ്വപ്നം
ഒരു സായന്തനസ്വപ്നം
----------------------------------------
ഉമ്മറതിണ്ണയില്‍ നിശ്ചലയായേകയായ്
അംബരവീഥിയില്‍ മിഴി നട്ടിരിക്കവേ
മന്ദം ചരിക്കും വെണ്മുകില്‍മാലകള്‍
മോഹനീയമാമൊരു ചിത്രം രചിക്കയായ്
ഭാവനകള്‍ ചിറകടിച്ചുയര്‍ന്നുവോ
ഭാവുകമായിതെന്‍ മാനസം മെല്ലവേ
സാന്ധ്യരാഗദീപ്തിയാല്‍ ചേലുറ്റ
പൂഞ്ചേലയണിഞ്ഞു ഗൊപകുമാരികള്‍
ആനന്ദ നര്‍ത്തനമാടുന്നതിന്‍ മദ്ധ്യേ
കാറൊളിവര്‍ണനാം ഗോപകുമാരനായ്
രൂപമിയലുന്ന കാര്‍മുകില്‍ത്തുണ്ടൊന്നു
ചാഞ്ചാടിയാടുന്നു മെല്ലവേ നീങ്ങുന്നു
പീലിത്തിരുമുടിയും കുണ്ഡലശോഭയും
പുഞ്ചിരിത്തൂകുന്ന ചാരുവദനവും
ഒട്ടൊന്നുചായ്ച്ച ശിരസ്സിന്നഴകും
കാരുണ്യമോലും തിരുമിഴി ശോഭയും
കരവല്ലിയിലേന്തുന്നോരോടക്കുഴലും
താളം ചവിട്ടും പാദദ്വയങ്ങളും
വിശ്വനടനം നടക്കുമാ വേദിയെ
വീക്ഷിച്ചുനിര്‍നിമേഷയായിരുന്നു ഞാന്‍
വട്ടത്തില്‍ കൈകോര്‍ത്തും ആലോലമാടിയും
നര്‍ത്തനമാടുന്നു ഗോപികാവ്രുന്ദവും
കാറ്റിലൂടെ മന്ദമൊഴുകിയെത്തുന്നുവോ
കര്‍ണപീയുഷമാം മുരളീതന്‍ വൈഖരി
ആനന്ദസാഗരവീചിയിലൂടവേ
പാരമൊഴുകിഞാനലിഞ്ഞീടവേ
സാന്ധ്യശോഭ മങ്ങീ തമസ്സാഗതമായി
നര്‍ത്തനവേദിയുമെങ്ങോ മറഞ്ഞുപോയ്
തിങുമിരുട്ടിനാല്‍ കനത്തിതമ്പരം
മങ്ങിയെന്‍ മാനസം ശോകതപ്തമായ്
കണ്മുന്‍പില്‍ തെളിഞ്ഞൊരാ സുന്ദര ദ്രുശ്യം
മറഞ്ഞുപോയ് ഏറ്റം വിഷാദമാര്‍ന്നുപോയ്...
---------------------------------------------------------------------------

Wednesday, August 8, 2007
പ്രകൃതീശ്വരി
മനസ്സു ചിലപ്പോള്‍ ആഹ്ലാദത്താല്‍ നിറഞ്ഞു തുളുമ്പുന്നു. സന്തോഷഭരിതമായ ചിന്തകള്‍. ചുറ്റിലും വിരിയുന്ന, പ്രകൃതീശ്വരിയുടെ മനോഹര ചിത്രങ്ങള്‍ ഹൃദയത്തെ കോള്‍മയിര്‍ കൊള്ളിക്കുന്നു. മൈതാനത്തില്‍ മേയുന്ന പശുക്കള്‍ ഏതോ വിസ്മൃതിയിലാണ്ട പോലെ നി:ശ്ശബ്ദം, നിശ്ചലം നില്‍ക്കുന്നു- അദ്രുശ്യമായ എന്തിനെയാണവര്‍ തിരയുന്നതു? എന്തിനുവേണ്ടിയാണു വിടര്‍ന്ന ചെവികളോടെ കാതോര്‍ക്കുന്നതു? സര്‍വ്വേശ്വരന്റെ ചൈതന്യം അനുഭവിച്ചറിയുകയാണോ?
വിവിധ തരം പൂക്കള്‍ എത്രയാണു വികസിച്ചു നില്‍ക്കുന്നതു? എന്തൊരു സൗരഭ്യം? എങ്കിലും ഇടയില്‍ ചില ദുര്‍ഗ്ഗന്ധമാര്‍ന്നതും, കുരൂപികളും ഉണ്ടെന്നതും ശരി തന്നെ. കളകളാരവം പൊഴിക്കുന്ന നദികള്‍, തെളിനീര്‍ച്ചാലുകള്‍, അടുത്തു തന്നെ ഉയര്‍ന്നു നില്‍ക്കുന്ന കരിം പാ
റക്കെട്ടുകള്‍.മഹാവൃക്ഷങ്ങള്‍ക്കു ചുവടെ കൊച്ചു പുല്‍ക്കൊടികള്‍. ക്രൂരതയാര്‍ന്ന വന്യമൃഗങ്ങള്‍. ഏറ്റവും ശാന്തരായ ചെറുജീവികള്‍. എവിടെയും വൈരുദ്ധ്യം തന്നെ.
അറ്റം കാണാത്ത സാഗരനീലിമയ്ക്കൊപ്പം അനന്തവിശാലമായ നീലാകാശം. സാഗരത്തില്‍ നീന്തിപുളയ്ക്കുന്ന ജലജന്തുക്കള്‍.വാനത്തില്‍ പാറിപ്പറക്കുന്ന പക്ഷിജാലങ്ങള്‍.സാഗരത്തില്‍ വര്‍ണശബളിമയോലുള്ള പവിഴപ്പുറ്റുകള്‍. വാനത്തില്‍ തേജോമയങ്ങളായ നക്ഷത്ര സമൂഹങ്ങള്‍.വിസ്മയഭരിതം തന്നെ.
ഇത്രയും മനോഹരിയും,ശാന്തയും ആയ ഈ ക്ഷമാദേവി തന്നെ ചിലപ്പോള്‍ സര്‍വ്വനാശകാരിണിയായും മാറുന്നുവല്ലൊ. എന്തൊക്കെ മാരകായുദ്ധങ്ങളാണു അവളുടെ ആവനാഴിയില്‍! അതിവര്‍ഷം,അനാവൃഷ്ടി,ഭൂമികുലുക്കം, അഗ്നിപര്‍വ്വതം...മനുഷ്യനില്‍ നീയന്ത്രിക്കാനാവാത്ത വിധം ക്രൂരതയും, പകയും വളരുന്നതു കണ്ടു മടുത്തിട്ടാണോ ഈ നിറമാറ്റം സംഭവിക്കുന്നതു?

Thursday, August 2, 2007
അമ്മയുടെ മനസ്സു
“അമ്മയാകുന്നതു എത്ര ആനന്ദകരമാണു.ഇലകള്‍ എത്ര സുന്ദരമാണെങ്കിലും പൂക്കളില്ലാതെ ലതക്കു ശോഭ കൈവരികയില്ല. ഇലകള്‍ ലതയുടെ സമ്പത്താണു. പക്ഷെ പൂക്കള്‍ അതിന്റെ സൗന്ദര്യവും സുഖസാരവുമാണു. പൂവിന്റെ രൂപത്തില്‍ അതു ഒരു വിചിത്ര ലോകം സൃഷ്ടിക്കുന്നു. സൃഷ്ടിയുടെ ആനന്ദത്തിനു തുല്യമായി ഈ ലോകത്തു മറ്റൊരാനന്ദമില്ല.
അമ്മയുടെ മനസ്സു വിഭ്രാന്തിയാര്‍ന്നതാണു. മക്കള്‍ വേഗം വലുതാവണമെന്നും, പ്രസിദ്ധിയാര്‍ജിക്കണമെന്നും, പരാക്രമിയും,വിജയശ്രീലാളിതനുമാകണമെന്നും അമ്മ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ മക്കള്‍ എപ്പോഴും കുട്ടിയായിരിക്കണമെന്നും തന്റെ സംരക്ഷണത്തില്‍ സുരക്ഷിതനായിരിക്കണമെന്നും ഒരാപത്തും വന്നു ഭവിക്കരുതെന്നും ആഗ്രഹിക്കും.
മക്കള്‍ വളര്‍ന്നു വരുന്നതോടൊപ്പം തന്നെ അമ്മക്കു വിചിത്രമായ ഒരനുഭവം ഉണ്ടാകുന്നു. ചിലപ്പോള്‍ തന്നോടേറ്റവും അടുത്തുണ്ടെന്നു അനുഭവപ്പെടുന്നു. അടുത്ത ക്ഷണം തന്നെ അതൊരു തോന്നല്‍ മാത്രമാണെന്നറിയുന്നു. തന്നില്‍ നിന്നു വളരെ ദൂരെ അകന്നു പോകയാണെന്ന ചിന്ത ഉദിക്കും. ആകാശത്തില്‍ പാടിപ്പറക്കുന്ന പക്ഷിക്കു കൂടുമായുള്ള ബന്ധം മാത്രമെ താനും അവരും തമിലുള്ളു എന്നനുഭവപ്പെടും. അവരുടെ ലോകം പൂര്‍ണ വികാസം നേടുമ്പോള്‍ അമ്മക്കു അതില്‍ എന്തെങ്കിലും സ്ഥാനം ലഭിക്കുമോ എന്തോ! “
യയാതി-ഖാണ്ഡേക്കര്‍
ഒരിക്കല്‍ താനും ഒരു മകളായിരുന്നു, തനിക്കും ഒരമ്മയുണ്ടു എന്ന ചിന്ത ഈ അവസ്ഥയില്‍ വരുന്നു. ശൈശവവും, ബാല്യവും താണ്ടി യൗവ്വനത്തിലെത്തി. ജീവിതം മറ്റൊരാളുടെ ജീവിതവുമായി കൂട്ടിക്കെട്ടി. പഴയ കൂടു ഉപേക്ഷിച്ചു ഇണക്കൊപ്പം പറന്നു പോയ പക്ഷി തനിക്കായൊരു കൂടു മെനയുന്നു. വീണ്ടും ചക്രം ചലിക്കുന്നു. ഇതു തന്നെയല്ലെ സംസാര ചക്രം?
മൃഗങ്ങള്‍ക്കോ, പക്ഷികള്‍ക്കോ, മനുഷ്യനൊഴികെ മറ്റേതെങ്കിലും ജീവികള്‍ക്കോ ഇങ്ങിനെയൊരവസ്ഥ ഉണ്ടാകുന്നില്ലല്ലോ. ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞാല്‍ പുതിയ തലമുറ വേര്‍പെട്ടു പോകുന്നതില്‍ അവ ദു:ഖിക്കാറില്ല. വിശേഷബുദ്ധി,ദയ,കാരുണ്യം, സ്നേഹം എന്നീ ശ്രേഷ്ഠ വികാരങ്ങള്‍ക്കൊപ്പം മനുഷ്യനു ദൈവം ക്രൂരത, സ്വാര്‍ത്ഥത,അസൂയ എന്നീ വികാരങ്ങളും സമ്മാനിച്ചതെന്തിനാണു? വെളിച്ചത്തിനു ഇരുളുണ്ടെന്നും, സുഖത്തിനു ദു:ഖമുണ്ടെന്നും വിരുദ്ധ പ്രകൃതികള്‍ ചേര്‍ന്നാലേ ജീവിതമാകൂ എന്നും പഠിപ്പിക്കുവാനായിരിക്കാം...

Subscribe to:
Posts (Atom)